et-ayoob
ഗൃഹചൈതന്യം പദ്ധതി

വടകര: അഴിയൂരിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഴുവൻ വീട്ടുകാർക്കും കറിവേപ്പില, വേപ്പ് ചെടികൾ സൗജന്യമായി വിതരണം ചെയ്യുന്ന ഗൃഹചൈതന്യം (ഒരു വേപ്പും - കറിവേപ്പും) പദ്ധതി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 125,000 രൂപ ചെലവഴിച്ച് ഒമ്പതാം വാർഡിൽ ഉണ്ടാക്കിയ കാർഷിക നഴ്സറിയിൽ നിന്ന് ഉൽപ്പാദിപ്പിച്ച ചെടികളാണ് വീടുകളിലേക്ക് നൽകുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി.അയൂബ്ബ് തൊഴിലാളികൾക്ക് ചെടി നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുധ മാളിയിക്കൽ അദ്ധ്യക്ഷത വഹിച്ചു. അക്ഷരലക്ഷം സാക്ഷരത പരിപാടിയിൽ നവസാക്ഷരരായ പ്രത്യേക കഴിവുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ജാസ്മിന കല്ലേരി, അസിസ്റ്റൻറ് സെക്രട്ടറി ഇ.അരുൺകുമാർ, ഓവർസിയർ കെ.രഞ്ചിത്ത് കുമാർ, വിജിഷ എന്നിവർ സംസാരിച്ചു. ചെടികൾ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് ലഭ്യമാകും.