f
മുയിപ്പോത്ത് എൽ.പി സ്കൂളിൽ നടന്ന ജൈവവച്ചക്കറി നടീൽ

പേരാമ്പ്ര: മുയിപ്പോത്ത് എൽ.പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ ലൈബ്രറിയുടെയും, ജൈവ പച്ചക്കറി കൃഷിയുടെയും നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ബിജു നിർവഹിച്ചു. വിഷരഹിതപച്ചക്കറി കൃഷി രീതികളെപ്പറ്റി റിട്ട.കൃഷി ഓഫീസർ പി. ശ്രീധരൻ ക്ലാസെടുത്തു. വാർഡ് മെമ്പർ ജിജി രാഘവൻ, സി.കെ പ്രഭാകരൻ, കെ.കെ ദാസൻ, ശ്രീജ പറമ്പത്ത് ,മുഹമ്മദ് ഹസ്സൻ, കെ.അനൂപ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് റഷീദ് മുയിപ്പോത്ത് അദ്ധ്യക്ഷത വഹിച്ചു . ഹെഡ് മാസ്റ്റർ വി.രാജീവൻ സ്വാഗതം പറഞ്ഞു.