w
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിനു് മുമ്പിൽ ടെസ്റ്റ് നടത്തിയ ശേഷമുള്ള പഞ്ഞികളും സിറിഞ്ചും കൂട്ടിയിട്ടിരിക്കുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിനും ഡിപ്പാർട്ട്മെന്റിനും മുന്നിൽ മാലിന്യകൂമ്പാരം. ലാബിന് മുന്നിൽനശിപ്പിച്ച് കളയേണ്ട മാലിന്യങ്ങൾ. മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റ് മുമ്പിൽ എച്ച്.ഐ.വി ഉൾപ്പെടെയുള്ള ടെസ്റ്റ് നടത്തിയ ശേഷമുള്ള പഞ്ഞികളും സിറിഞ്ചും. . ആക്രിസാധനങ്ങളുടെ കൂട്ടത്തിലാണ് അപകടകാരമായ മാലിന്യ വസ്തുക്കളുള്ളത്. മറിച്ച് വിറ്റാൽ നല്ല വില കിട്ടുന്ന ആക്രിസാധനങ്ങൾ ഓരോന്നായി ഇവിടെ നിന്ന് അടിച്ചുമാറ്റപ്പെടുന്നുമുണ്ട്.പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനും രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിലും നിർണായകമായ സേവനം നൽകുന്ന ലാബിന്റെ മുന്നിലാണ് ഞെട്ടിപ്പിക്കുന്ന ഈ അവസ്ഥ. നിപ്പ പോലുള്ള ഗുരുതര പകർച്ചവ്യാധികൾ നാടിനെ ഞെട്ടിച്ചും നാം ഒന്നും പഠിക്കുന്നില്ല

 മൈക്രോ ബയോളജി ലാബ്

വിവിധ രോഗകാരണങ്ങളായ ബാക്ടീരിയകളെ നിരീക്ഷിക്കുന്നതിനും അതിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ആന്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിനുമായാണ് മൈക്രോ ബയോളജി ലാബ് പ്രവർത്തിക്കുന്നത്. വിവിധ രോഗികളിൽ നിന്നും രക്തം, മലം, മൂത്രം, കഫം, പഴുപ്പ്, നട്ടെല്ലിൽ നിന്നുള്ള ശ്രവം എന്നിവയാണ് ഇവിടെ പരിശോധിക്കുന്നത്. ഓരോ ഇനത്തിലും കുറഞ്ഞത് 100 സാമ്പിളുകൾ ഇവിടെ എത്തുന്നുണ്ട്.

 വൈറോളജി പരിശോധനയും

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്മെന്‍റാണ് വൈറോളജി പരിശോധന നടത്തുന്നത്. പരിമിതമായ പരിശോധനാ സൗകര്യങ്ങളേ ഇവിടെയുള്ളൂ. നിപ്പ പടര്‍ന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയച്ച് പരിശോധിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്.

ലഭിച്ച തുക കൊണ്ട് പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ മെഷീന്‍ അടക്കമുള്ളവ ലാബില്‍ സ്ഥാപിച്ചിട്ടുണ്ട്. നിപ്പ വൈറസ് സ്ഥിരീകരിക്കാനുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്.