02
മടക്കിമല ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംരഭകത്വ ബോധവത്ക്കരണ സെമിനാറിന്റെ ഉദ്ഘാടനം ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി.വിനോദ് നിർവഹിക്കുന്നു.

മ‌‌ടക്കിമല:സെന്റർ ഫോർ യൂത്ത് ഡവലപ്പ്‌മെന്റ് എറണാകുളം നന്ത്യാട്ടുകുന്നം ഖാദിഗ്രാമോദ്യോഗ് വിദ്യാലയുടെ സഹായത്തോടെ മടക്കിമല സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സംരഭകത്വ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കനറാലീഡ് ഡിസ്ട്രിക്ട് മാനേജർ ജി.വിനോദ് നിർവഹിച്ചു.സി.വൈ.ഡി ചെയർമാൻ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ കനറാബാങ്ക് മാനേജർ എം.ഡി.ശ്യാമള, മടക്കിമല സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ ഓഫീസർ കലാവതി, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡന്റ് ശിവകുമാർ എന്നിവർ വ്യവസായ സംരഭങ്ങളും-ലോൺസ്‌കീമുകളും,തൊഴിലധിഷ്ഠിത പരിശീലനങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. സെമിനാറിന് സി.വൈ.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ജയശ്രീ സ്വാഗതവും കോഡിനേറ്റർ റ്റി.കൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ പരിശീലനങ്ങളിൽ പങ്കെടുത്ത് സംരഭങ്ങൾ ആരംഭിക്കാൻ സന്നദ്ധരായ 80 വനിതകൾ സെമിനാറിൽ പങ്കെടുത്തു. സി.വൈ.ഡിയുടെ പ്രവർത്തകരായ എൻ.വിജി, സിഞ്ചു ബിജു എന്നിവർ സെമിനാറിന് നേതൃത്വം നൽകി. വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് സെമിനാറിൽ പങ്കെടുത്തവർ അഴിമതിക്കെതിരെ പ്രതിജ്ഞയെടുത്തു.