മേപ്പാടി:മലമാനിനെ വേട്ടയാടിയ കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പുത്തുമല പാടി അമ്പലം വീട് മുസ്തഫ, പനമരം കാവാടം മങ്കടത്തൊടിയിൽ മിഥിലാജ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. സൗത്ത് വയനാട് ഡിവിഷനിൽ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിൽ വൈത്തിരി ഫോറസ്റ്റ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന ചുളുക്ക എസ്റ്റേറ്റ് പാടിയിൽ നിന്നും അനധികൃതമായി മലമാനിന്റെ ഇറച്ചിശേഖരിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ് തകേസ്സുമായി ബന്ധപ്പെട്ട് അന്വേഷണത്തിലുളള 2 പ്രതികളാണ് പിടിയിലായത്. പ്രതികളെ കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. കേസ്സിലെ മുഴുവൻ പ്രതികളെയും വൈത്തിരി സബ് ജയിലിൽ റിമാന്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. പ്രതികളിൽ നിന്നും ഇറച്ചി മുറിക്കാനുപയോഗിച്ച കത്തിയും മറ്റനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു.
മേപ്പാടി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസർമാരായ കെ.പി അഭിലാഷ്, ഷിജുജോസ്.പി, ടി.പി.വേണുഗോപാലൻ, സെക്ഷൻഫോറസ്റ്റ് ഓഫീസറായ പി. ഗിരീഷ്, എം.മോഹൻദാസൻ, കെ. ബാബു, വിജയനാഥ് കെ. ആർ, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായജോമിഷ് കെ.ജോണി, ബി. സംഗീത്, ഗണേഷ് ബാബു, എം.സി ബാബു, എം.ബിമോഹനൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.