cks
ആദിവാസി സാക്ഷരതാ പദ്ധതി സർട്ടിഫിക്കറ്റ് വിതരണം സി.കെ.ശശീന്ദ്രൻ എം. എൽ.എ നിർവഹിക്കുന്നു

കൽപ്പറ്റ:വയനാട് ആദിവാസി സാക്ഷരതാ വിജയികൾക്കും അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിലെ വിജയികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അക്ഷരലക്ഷം സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെക്കുംതറയിൽ 85വയസുകാരിയായ തങ്കിക്ക് സർട്ടിഫിക്കറ്റ് നൽകി സി.കെ.ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.നാസർ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ് മുഖ്യപ്രഭാഷണം നടത്തി. സദാനന്ദൻ സ്വാഗതവും പ്രേരക് സി.കെ.സരോജിനി നന്ദിയും പറഞ്ഞു.
ജില്ലയിൽ പരീക്ഷ എഴുതി വിജയിച്ച മുഴുവൻ ആളുകൾക്കും പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും സർട്ടിഫിക്കറ്റ് വിതരണം നടത്തി. മുനിസിപ്പൽ തലത്തിൽ ചെയർമാൻമാരും ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രസിഡന്റുമാരും വാർഡ് തലത്തിൽ വാർഡ് മെമ്പർമാരും സർട്ടിഫിക്കറ്റ് വിതരണം നടത്തി. ആദിവാസി സാക്ഷരതാ പദ്ധതിയിലെ വിജയികൾക്ക് കോളനികളിൽ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകിയത്. ആദിവാസി സാക്ഷരതാ കോ-ഓർഡിനേറ്റർ പി.എൻ.ബാബു, അസി. കോ-ഓർഡിനേറ്റർ സ്വയ നാസർ, ജനപ്രതിനിധികൾ, പ്രേരക്മാർ, പഞ്ചായത്ത് കോർഡിനേറ്റർമാർ, ഇൻസ്ട്രക്ടർമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് നാലാം തരം തുല്യതാ ക്ലാസിൽ തുടർന്ന് പഠനം നടത്താൻ സാധിക്കും.