കോഴിക്കോട്:വിയ്യൂർ കടവ് മ്യൂസിക് ലവേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'വയലാർ പാടുന്നു' പരിപാടി സംഘടിപ്പിച്ചു. നാടക നടൻ ഉമേഷ് കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ്‌കുമാർ സി.പി. അദ്ധ്യക്ഷനായിരുന്നു. ഗാനരചയിതാവ് പി.കെ.സുജിത്കുമാർ, എഴുത്തുകാരൻ രവി ചിത്രലിപി, പനോട്ട് കുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ ഗോമേഷ് ഗോപാൽ, വിനോദ്, ശ്രീജു, മാളവിക, അപർണ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സുബോധ് കോഴിക്കോട് (കീബോർഡ്), അനിരുദ്ധൻ (ഗിറ്റാർ), ഷാജി (റിഥം പാഡ്), ഷബീർ ദാസ് (തബല), സുജിത്കുമാർ (കോംഗോസ്) എന്നിവർ പക്കമേളമൊരുക്കി.