കോഴിക്കോട്: ജനുവരി 8ന് നടക്കുന്നദേശീയ തൊഴിലാളി പണിമുടക്ക് ചരിത്രംകുറിക്കുമെന്ന് എളമരം കരീം എം.പി പറഞ്ഞു.കഴിഞ്ഞ പണിമുടക്കിൽ 18 കോടി തൊഴിലാളികളാണ് പങ്കെടുത്തത്. ഇത്തവണ അതിലും കൂടുതൽ ആളുകൾ പങ്കെടുക്കും.യി ഈ മാസം 24ന് എറണാകുളത്ത് സംസ്ഥാന സമ്മേളനവും നടത്തും കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസിന്റെ(എൻ.സി.ബി.ഇ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്കരണം തൊഴിലാളി മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണ്. നിരവധി തൊഴിലാളികളെ ആവശ്യമുള്ള റെയിൽവേ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത് കോൺട്രാക്ട് തൊഴിലാളികളെയാണ്. ഇതിലൂടെ സ്ഥിരം തൊഴിലാളികൾ കുറയുകയുകയാണ് ചെയ്യുന്നത്. അടുത്ത ഘട്ടമായി കോച്ച് നിർമാണവും സ്വകാര്യ കമ്പനികൾക്ക് കൊടുക്കാൻ പോവുകയാണ്. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ സേവനങ്ങൾക്ക് വില കൂടും. അതാണ് ബാങ്കുകളിലും നടക്കുക.

നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് വൈസ് പ്രസിഡന്റ് സി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ബി.എസ്.യു(കെ.സി) ജനറൽ സെക്രട്ടറി എ രാഘവൻ 'ജനാധിപത്യ ബാങ്കിംഗ് നേരിടുന്ന വെല്ലുവിളികൾ' വിഷയാവതരണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി ഭാരവാഹികളെ തിരഞ്ഞെടുക്കലും പൊതുചർച്ചയും സംഘടിപ്പിച്ചു. എസ്.ഐ.ബി.ഇ.എ ഓർഗനൈസിംഗ് സെക്രട്ടറി രതീഷ് പി, ബാങ്ക് ഓഫ് ബറോഡ സ്റ്റാഫ് യൂണിയൻ ഏരിയ സെക്രട്ടറി അഭിലാഷ് ബി എന്നിവർ പങ്കെടുത്തു. ഡി.ജി.എസ് എസ്.ബി.എസ്.യു(കെ.സി) ജയരാജ് എം.എം സ്വാഗതവും എ.ഐ.ഒ.ബി.യു പ്രകാശ് വർക്കി നന്ദിയും പറഞ്ഞു.