പേരാമ്പ്ര: തണ്ടോറപാറ ഹയാത്തുൽ ഇസ്ലാം സംഘം സംഘടിപ്പിച്ച സൂൻതൂഖ് (പലിശ രഹിത വായ്പാ നിധി) ഉദ്ഘാടനം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തണ്ടോറ ഉമ്മറിന്റെ അദ്ധ്യക്ഷതയിൽ ആദ്യ ബോണ്ട് ചാത്തോത്ത് പോക്കർ ഹാജി ഏറ്റുവാങ്ങി. ഡി.ആർ.വി.ജി ഇൻസ്‌പെക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹഫ്‌സത്തിന് തങ്ങൾ ഉപഹാരം നൽകി. ഖത്തീബ് മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി. തണ്ടോറ സൂപ്പി ഹാജി, പി.എം. കോയ മുസലിയാർ, ടി.സി. അബ്ദുൽ അസീസ്, മുഹമ്മദ് മൊടോങ്കണ്ടി, അബ്ദുൽ ഖയ്യൂം പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.