canara
മാനന്തവാടിയിൽ നടന്ന വിജിലൻസ് അവേർനസ്‌ ക്ലാസ്

മാനന്തവാടി:വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംങ് സെല്ലും കാനറാ ബാങ്ക് മാനന്തവാടി ശാഖയും സംയുക്താമായി വിജിലൻസ് വയനാട് യൂണിറ്റിന്റെ സഹകരണത്തോടെ വിജിലൻസ് അവേർനസ്‌ക്ലാസ് സംഘടിപ്പിച്ചു. കാനറാ ബാങ്ക് എൽ.ഡി എം.വിനോദ്.ജി അദ്ധ്യക്ഷനായി. വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ശശിധരൻ, സബ് ഇൻസ്‌പെക്ടർ മുസ്തഫ. സി, കാനറാ ബാങ്ക് മാനേജർ ജോയ് സി.ജെ. പ്രിൻസിപ്പാൾ റോയ് വി.ജെ എന്നിവർ സംസാരിച്ചു.കരിയർ മാസ്റ്റർ വികാസ് കെ.പി ക്ലാസെടുത്തു.