മാനന്തവാടി:ജില്ലയിലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ്സ് താരം തൃശൂർ നസീർ അഞ്ച് മണിക്കൂർ പാട്ട് പാടി പ്രതിഷേധിച്ചു. രാത്രി യാത്രയിൽ ഇളവ് അനുവദിക്കേണ്ട ആവശ്യകഥ പൊതുജനത്തെ അറിയിച്ചായിരുന്നു മാനന്തവാടി ഗാന്ധി പാർക്കിൽ അദ്ദേഹം സംഗീതാലാപനം നടത്തിയത്.
ഇളവ് അനുവദിക്കുന്നതോടൊപ്പം വന്യമൃഗങ്ങൾക്ക് തടസം സൃഷ്ടിക്കാതെ ഗതാഗതം സുഗമമാക്കുന്ന ബദൽ നിർദ്ദേശവും അവതരിപ്പിച്ചായിരുന്നു നസീറിന്റെ പാട്ട് . ഹിന്ദി, മലയാളം, തമിഴ് പാട്ടുകളും മിമിക്രിയുമൊക്കെയായി അഞ്ച് മണിക്കുർ കലാവിരുന്ന് നീണ്ടു. പിന്നോക്കം നിൽക്കുന്ന ജില്ലയുടെ അവസ്ഥയിൽ രാത്രിയാത്ര നിരോധനം ജനത്തെ സാരമായി ബാധിക്കുന്നു എന്ന തിരിച്ചറിവാണ് നസീർ തന്റെ ജന്മസിദ്ധമായി ലഭിച്ച കല സമൂഹ നന്മക്കായി ഉപയോഗിക്കുന്നത്.
വയനാട്ടിലേക്കുള്ള റെയിൽ പാതയും യാഥാർത്ഥ്യമാക്കണമെന്നാണ് ഈ ഗിന്നസ്സ് താരം പറയുന്നത്. മാനന്തവാടി പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു കിഴക്കേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.