മാനന്തവാടി:ശബരിമല യുവതി പ്രവേശന വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പി.യും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഐ.എൻ.ടി.യു.സി.മാനന്തവാടി താലൂക്ക് സമ്മേളനം നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമാണ് ശബരിമല വിഷയത്തിൽ ഇരു പാർട്ടികളുടെയും ലക്ഷ്യം. ശബരിമലയിൽ നിലവിലെ അചാരങ്ങൾ തുടരണം.വിശ്വാസമാണ് വലുത്. ശബരിമല കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഓർഡിനെൻസ് ഇറക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി. താലൂക്ക് പ്രസിഡന്റ് ടി.എ റെജി അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി, കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം, കെ.സി.റോസക്കുട്ടി ടീച്ചർ, പി.പി. ആലി, പി.കെ.അനിൽകുമാർ, എ.എം.നിഷാന്ത്, അഡ്വ.എൻ.കെ.വർഗ്ഗീസ്, എ.പ്രഭാകരൻ, എം.ജി.ബിജു, ചിന്നമ്മ ജോസ്, ഡി. യേശുദാസ്, എം.പി .ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.