കോഴിക്കോട്: നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വടകര കസ്റ്റംസ് റോഡിലെ തുറമുഖം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ ശൃംഗല കേരള തീരഭൂമികളെ വാണിജ്യ വ്യാപാര യാത്രാ രംഗത്തെ സഹായിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിലാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. റോഡ് ഗതാഗതം വഴി ചരക്ക് കൊണ്ടു പോകുമ്പോഴുണ്ടാകുന്ന സമയനഷ്ടം, സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. വിവിധ ഷിപ്പിംഗ് കമ്പനികള്‍ തുറമുഖവുമായി ബന്ധപ്പെട്ട് വ്യാപാര വ്യവസായത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. വടകരയുടെ ചരിത്ര പ്രാധാന്യവും പൂര്‍വകാല വ്യാപാര ബന്ധങ്ങളുമൊക്കെ കണക്കിലെടുത്ത് വടകര തുറമുഖ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. തുറമുഖ മേഖലയുമായി ബന്ധപ്പെട്ട് മണല്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞു .മണല്‍വാരല്‍ തൊഴിലാളികളുടെ വേതന വര്‍ദ്ധന പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്ക് കക്ഷിരാഷ്ട്രീയാതീതമായ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ വടകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ് സ്വാഗതം പറഞ്ഞു .വിവിധ രാഷ്ടീയ പാര്‍ട്ടി, ജനപ്രതിനിധികളായ പയ്യോളി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി .ശ്യാമള അഴിയൂര്‍ പഞ്ചായത്ത് പ്രസി .ഇ.ടി അയൂബ്, ടി.പി ഗോപാലന്‍ മാസ്റ്റര്‍, പുറന്തോടത്ത് സുകുമാരന്‍ ,രാമകൃഷ്ണന്‍ സി.പി സോമശേഖരന്‍, കടത്തനാട്ട് ബാലകൃഷ്ണന്‍, ടി.കെ ഷെരീഫ്, പി. സത്യനാഥന്‍, മുക്കോലക്കല്‍ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.