പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം 13, 14 തീയതികളിൽ രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. ഫോണ്‍: 0494 2407106.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ അഭിമുഖം
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖം 12-ന് രാവിലെ പത്ത് മണിക്ക് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 പ്രവേശനം) ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 21 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് ചെലാൻ സഹിതം ജോയന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, എക്‌സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673 635 എന്ന വിലാസത്തിൽ 23-നകം ലഭിക്കണം.
എം.ബി.എ പരീക്ഷ മാറ്റി
നവംബർ 12-ന് ആരംഭിക്കാനിരുന്ന എം.ബി.എ (സി.യു.സി.എസ്.എസ്) മൂന്നാം സെമസ്റ്റർ (ഫുൾടൈം, പാർട്ട്‌ടൈം), അഞ്ചാം സെമസ്റ്റർ (പാർട്ട്‌ടൈം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഡിസംബർ 14-മുതൽ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.