ഫറോക്ക്: ചെറുവണ്ണൂർ-നല്ലളം പഞ്ചായത്തിൽ നല്ലളം ​ ബാംബൂ ഫ്ളോറിങ് ടൈൽ ഫാക്ടറി ജീവനക്കാരുടെ നിയമനം നിയമാനുസൃതമാക്കി.ഫാക്‌ടറിയിലെ 17 ജീവനക്കാരുടെ നിയമനമാണ് ക്രമപെടുത്തി ഉത്തരവായത്.കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് പഞ്ചായത്ത് ലീസിനു നൽകിയ സ്ഥലത്ത് 12 കോടി മുതൽ മുടക്കിൽ ബാംബൂ കോർപ്പറേഷൻ ബാംബൂ ഫ്ളോറിങ് ടൈൽ ഫാക്ടറി സ്ഥാപിച്ചത്.