കടലുണ്ടി:ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ചുള്ള കടലുണ്ടി വാവുത്സവത്തിലെ പ്രധാനചടങ്ങായ ജാതവൻപുറപ്പാട് മണ്ണൂർ കാരകളിപറമ്പിലെ ജാതവൻ കോട്ടയിൽ നിന്ന്ഇന്നലെ വൈകീട്ട് 3 ന് ആരംഭിച്ചു .ജാതവന്റെ ഊരുചുറ്റലിനുശേഷം 7 ന് പുലർച്ചെ കടലുണ്ടി വാക്കടവിൽ ജാതവനും,അമ്മഭഗവതിയും കണ്ടു മുട്ടി നീരാട്ടിനുശേഷം കുന്നത്ത് തറവാട്,കറുത്തങ്ങാട് എന്നിവിടങ്ങളിൽ സന്ദർശിച്ച് വൈകീട്ട് പേടിയാട്ട് കാവിലെത്തി കുടികൂടൽ ചടങ്ങിനു ശേഷം ജാതവൻ കോട്ടയിലേക്ക് തിരിച്ചു മടങ്ങും. അതോടെ വാവുത്സവത്തിനു സമാപനമാവുകയും ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭമാവുകയും ചെയ്യും.