കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവുതെളിയിച്ചവരെ ആദരിച്ചു. കണ്ണൂര്‍ റോഡിലെ സിറ്റി ഹൗസില്‍ നടന്ന പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള യുവതലമുറയാണ് നാടിനാവശ്യമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അത്തരമൊരു തലമുറയെ സൃഷ്ടിക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് ഡി.വൈ.എഫ്.ഐ നടത്തുന്നത്. മതസൗഹാര്‍ദത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാന്‍ സമൂഹത്തിന് കഴിയണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി. വസീഫ് അധ്യക്ഷനായി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി. നിഖില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വി ലേഖ, പി. ഷിജിത്ത്, എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ എല്‍. ജി ലിജീഷ് സ്വാഗതം പറഞ്ഞു.