കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ ചരമവാർഷിക ദിനത്തിൽ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ തേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.യൂണിയൻ പ്രസിഡന്റ് ടി.ഷനൂപ് ഉദ്ഘാടനം നിർവ്വഹിച്ചു.
കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ കേരളത്തിലെ ആദ്യ ഉപമുഖ്യമന്തി,
സ്വാതന്ത്ര്യസമര സേനാനി,എസ്.എൻ.ഡി.പി യോഗം പ്രസിഡൻ്റ്, യോഗം ജനറൽ സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ് ,എസ്. എൻ ട്രസ്റ് സ്ഥാപകൻ ആദ്യ സെക്രട്ടറി, തിരുവാതാംകൂർ,കേരള നിയമസഭകളിൽ അംഗം,ഹിന്ദുമണ്ഡല നേതാവ്, അദ്ധ്യാപകൻ,അഭിഭാഷകൻ,പത്രാധിപർ എന്നിങ്ങനെ വൈവിദ്ധ്യമായ മേഖലകളിൽ ശോഭിക്കുകയും ശ്രീനാരായണീയ സമൂഹത്തിന് ദിശാബോധം നൽകുകയും ചെയ്ത ക്രാന്തദർശിയായ നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സി.സുധീഷ് മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർമാരായ പി കെ ഭരതൻ, അഡ്വ.എം രാജൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേശൻ എന്നിവർ പ്രസംഗിച്ചു.