anu
ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ക്യാമ്പസ്സിൽ നടന്ന ആർ ശങ്കർ അനുസ്മരണ സമ്മേളനം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: എസ്.എൻ .കോളേജുകളുടെ സ്ഥാപകൻ ആർ.ശങ്കറിന്റെ ചരമവാർഷിക ദിനമായ നവംമ്പർ 7ന് എസ്.എൻ.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ദിനമായി ആചരിച്ചു. എസ്.എൻ.ട്രസ്റ്റിന്റ ചേളന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗ്രീനാരായണ ഗുരു കോളേജ്, ശ്രീനാരായണ കോളേജ് ഒഫ് അഡ്വാൻസ് ഡ് സ്റ്റഡീസ്, ശ്രീനാരായണ ബി.എഡ്‌.കോളേജ്, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീനാരായണ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിച്ചത്. അസിസ്റ്റൻറ്റ് പ്രൊഫസർ കെ ലസിത അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ. കോളേജ് മുൻ പ്രിൻസിപ്പാളും യു.ജി.പി.എമെറിറ്റസ് പ്രൊഫസറുമായ ഡോ.ആർ. രവീന്ദ്രൻ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ.എം. സുരേഷ് ബാബു, ശ്രീനാരായണ ബി.എഡ്.കോളേജ് പ്രിൻസിപ്പൽ ഡോ.പി.ദീപ, ശ്രീനാരായണ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പി.എൽസാബു, ശ്രീനാരായണ ഗുരു കോളേജ് ഹെഡ് അക്കൗണ്ടൻറ് വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.സി.ആർ സന്തോഷ് സ്വാഗതവും എസ്.എൻ.ജി.കോളേജ് പി.ടി.എ സെക്രട്ടറി വി.പി ജൂബി നന്ദിയും പറഞ്ഞു.