സുൽത്താൻ ബത്തേരി: പെരുകിവരുന്ന വന്യജീവി ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുക,വനപാലകരുടെ കർഷക വിരുദ്ധ മനോഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സി.പി.എം. ജില്ലാ സെക്രട്ടറി.പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.സി.കെ.ശ്രീജൻ അദ്ധ്യക്ഷനായി.പി.ആർ.ജയപ്രകാശ്, കെ.ശോഭൻകുമാർ,ബേബി വർഗ്ഗീസ്,കെ.സി.ഗോപീദാസ് എന്നിവർ സംസാരിച്ചു.