road
കൽപ്പറ്റ ജനറൽ ആസ്പത്രി പ്രവേശന കവാടത്തിലെ ഇന്റർലോക്കുകൾ തകർന്ന നിലയിൽ

കൽപ്പറ്റ: കൽപ്പറ്റ ഗവ.ആസ്പത്രിയുടെ പ്രവേശന കവാടത്തിൽ പതിച്ച ഇന്റർലോക്കുകൾ തകർന്ന് ഇതിലെയുള്ള യാത്ര ദുരിതത്തിലായി. ദിവസേന രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന ആശുപത്രി കവാടം തകർന്ന് മാസങ്ങളായിട്ടും നഗരസഭാ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ആശുപത്രി പ്രവേശന കവാടത്തിൽ പതിച്ച ഇന്റർലോക്ക് പൂർണ്ണമായും ഇളകി മാറിയ അവസ്ഥയിലാണ്. ഇതിനു മുകളിലൂടെവേണം ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും രോഗികളും സഞ്ചരിക്കാൻ.

വാഹനങ്ങൾ സാഹസികമായാണ് ഇതിലൂടെ ആസ്പത്രിയിലേക്കും, തിരിച്ചും പോകുന്നത്. നൂറുകണക്കിന് ആളുകളെത്തുന്ന ആതുരാലയത്തിന്റെ പ്രവേശന കവാടം തന്നെ തകർന്ന് കിടക്കുന്നതിനെ കുറിച്ച് ഡ്രൈവർമാരും മറ്റും നിരന്തരം അധികാരികളെ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയുണ്ട്.