കൽപ്പറ്റ: കൽപ്പറ്റ വികസന ബ്ലോക്കിന്റെ പരിധിയിൽ വരുന്ന കൽപ്പറ്റ മുനിസിപ്പാലിറ്റി, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട്, വൈത്തിരി,പൊഴുതന,പടിഞ്ഞാറത്തറ,കോട്ടത്തറ,വെങ്ങപ്പള്ളി എന്നീ പഞ്ചായത്ത് പരിധിയിൽ സാന്ത്വനപരിചരണം നൽകുന്ന പക്ഷാഘാതം സംഭവിച്ചവർക്കും അവരുടെ ബന്ധുക്കൾക്കുമായി വയനാട് ജില്ലാ പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർമാരുടെ ക്ലാസ്സുകളും കൗൺസിലിംഗും സംഘടിപ്പിച്ചു. കൂടാതെ വിവിധ കലാപരിപാടികളും നടത്തി. കൽപ്പറ്റ ശംസുൽഉലമ ഓഡിറ്റോറിയത്തിൽ നടത്തിയ സ്‌നേഹക്കൂട്ടായ്മ രോഗിബന്ധു സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഉഷാ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ രേണുക,പാലിയേറ്റീവ് കെയർ ജില്ലാ കോഡിനേറ്റർ പി.സ്മിത,ആർ.സി.എച്ച്.ഓഫീസർ ഡോ.ദിനീഷ് എന്നിവർ സംസാരിച്ചു.