കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 110 ാംവാർഷിക പരിപാടികൾക്ക് ഇന്ന് തുടക്കമാവും. രാവിലെ 9.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.എസ്‌.ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടർ അദ്ധ്യക്ഷത വഹിക്കും. എ.കെ.രാഘവൻ എംപി, എ.പ്രദീപ്കുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കോളേജിലെ 20 വിദ്യാർഥികൾക്ക് ഈ സ്ഥാപനത്തിലെ തന്നെ അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുള്ള മെറിറ്റ് സ്‌കോളർഷിപ്പും ഉദ്ഘാടന ചടങ്ങിൽ നൽകും. കോളേജിലെ വിദ്യാർഥികക്ക് മൂന്നരകോടി രൂപ ചെലവഴിച്ച് ലൈബ്രറി കോംപ്ലക്‌സും നിർമിക്കുന്നുണ്ട്.
പ്രളയാനന്തരം നവകേരള നിർമാണത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ 110 ാം വാർഷികാഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമായും അക്കാഡമിക് സംവാദങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ, വിദ്യഭ്യാസ പ്രദർശനങ്ങൾ എന്നിവയാണ് നടക്കുന്നത്.
ഇതിനു പുറമേ ഹോക്കി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഹോക്കി പ്രമേയമായുള്ള സിനികളാണ് പ്രദർശിക്കുന്നത്. ഷട്ടിൽ ടൂർണമെന്റും സയൻസ്‌ഫെയറും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ജയപാൽ സാമുവൽ സക്കായ്, ഡോ.ലംബർട്ട് ഷിഷോർ ,ഡോ. മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.