കൽപ്പറ്റ: പ്രളയത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും പൂർണ്ണമായും തകർന്നടിഞ്ഞ കാർഷിക വയനാടിന്റെ പുനർ നിർമ്മിതിക്ക് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കർഷകരുടെ നിലവിലുള്ള കടങ്ങൾ എഴുതി തള്ളി പലിശ രഹിത വായ്പ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കിസാൻ ജനതാദൾ(എസ്) ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സായാഹ്ന ധർണ്ണ നടത്തി.സംസ്ഥാന പ്രസിഡന്റ് സി.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.
കിസാൻ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് പുന്നോലിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.കെ.മുഹമ്മദ്കുട്ടി, നേതാക്കളായ കുര്യാക്കോസ് മുള്ളൻമട, എ.ജെ.കുര്യൻ,സുബൈർ കടന്നോളി, ബെന്നി കുറുമ്പാലക്കാട്ട്, പി.കെ.കേശവൻ, കെ.അസീസ്, ടി.കെ.ഉമ്മർ,സി.പി.അഷ്റഫ്,സി.പി.ഗീതേഷ്, എം.വി.യൂസഫ്, ഇ.പി.ജേക്കബ്,കെ.ബേബി,ഷമീർ വൈത്തിരി, ടി.വി.തോമസ്, എന്നിവർ പ്രസംഗിച്ചു.