എം.കോം മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എം.കോം റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എട്ട് മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ഹാൾടിക്കറ്റ് ഹാജരാക്കണം.
മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ(സി.യു.സി.എസ്.എസ്) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2017 പ്രവേശനം)/എം.സി.ജെ (2015, 2016 വരെ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19-നകം രജിസ്റ്റര്‍ ചെയ്യണം. പരീക്ഷ ഡിസംബർ 12-ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
എം.പി.എഡ് രണ്ടാം സെമസ്റ്റർ സെപ്തംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ പി.ജി മൂല്യനിർണയ ക്യാമ്പ്
രണ്ടാം സെമസ്റ്റർ എം.എസ് സി/എം.കോം/എം.എ (സി.യു.സി.എസ്.എസ്) ജൂണ്‍ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് വിവിധ കേന്ദ്രങ്ങളിൽ 12 മുതൽ നടക്കും. അഫിലിയേറ്റഡ്/സ്വയംഭരണ കോളേജുകളിലെ അതത് വിഷയങ്ങളിലെ പി.ജി അദ്ധ്യാപകർ പങ്കെടുക്കണം. പ്രിൻസിപ്പൽമാർ മുഴുവൻ അദ്ധ്യാപകരും ക്യാമ്പിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ക്യാമ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത് ഗുരുതര കൃത്യവിലോപമായി കണക്കാക്കി മേൽ നടപടികൾ സ്വീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.