മാനന്തവാടി: വിവിധ സ്ഥാപനങ്ങൾക്കും കർഷകർക്കും മാനന്തവാടി കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.സബ്ബ് ജയിൽ,സ്‌കൂളുകൾ, അഗതിമന്ദിരം,വായനശാലകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും കർഷകർക്കും വിതരണം ചെയ്യുന്നതിനായി 90,000 തൈകളാണ് തയ്യാറാക്കിയത്.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ജയിൽ അധികൃതർക്ക് പച്ചക്കറി തൈ നൽകി വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ടി.ബിജു,കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.ഗുണശേഖരൻ,കൃഷി ഓഫീസർ ആൻസ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.