tp-ramal-krishnan
ടീച്ചേഴ്‌സ് സ്റ്റാഫ് യൂണിയൻ

വടകര: അണ്‍ എയ്ഡഡ് മേഖലയില്‍ കടുത്ത ചൂഷണമാണ് നടക്കുന്നതെന്നും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ളവര്‍ തുഛമായ വേതനത്തില്‍ ജോലി ചെയ്യേണ്ടിവരുന്നത് ന്യായീകരിക്കാനാവില്ലെന്നും തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഇവര്‍ക്ക് തൊഴില്‍ സംരക്ഷണവും ആനുകൂല്യവും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂനിയന്‍ ജില്ലാ സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേളുഏട്ടന്‍-പി.പി.ശങ്കരന്‍ സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് എം.രാജഗോപാലന്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍, വി.പി. കുഞ്ഞികൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം. ഉണ്ണികൃഷ്ണന്‍, എം.ടി. ബാലന്‍, എ.കെ. ബാലന്‍, കെ.വി. രാമചന്ദ്രന്‍, വി.കെ. വിനു സംസാരിച്ചു. ടി.പി. ഗോപാലന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പി.പി.രഘുനാഥ് (പ്രസിഡന്റ്.), എം. ഉണ്ണികൃഷ്ണന്‍ (സെക്രട്ടറി), എം.ടി.ബാലന്‍ (ഖജാന്‍്ജി) എന്നിവരെ തെരഞ്ഞെടുത്തു.