വടകര: മുൻ കേരള മുഖ്യമന്ത്രിയും, ശ്രീനാരായണ ദർശനങ്ങളുടെ മഹാനായ പ്രചാരകനും,എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി, എസ്. എൻ. ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുകയും ചെയ്ത ആർ. ശങ്കറിന്റെ 46 ാമത് ചരമ വാർഷികം എസ്. എൻ. ഡി. പി. യോഗം വടകര യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.
അനുസ്മരണ സമ്മേളനം വടകര യൂണിയൻ കൺവീനർ പി. എം. രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി. എം.ഹരിദാസൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.
എം. എം. ദാമോദരൻ, പി. കെ. റഷീദ്, കെ. ടി. ഹരിമോഹൻ ,വി പി. രാജേന്ദ്രൻ , വളയം കുമാരൻ , കല്ലാമല വിജയൻ, എം. പുഷ്പലത എന്നിവർ സംസാരിച്ചു.
|