icds
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഴം, പച്ചക്കറി, ചക്ക തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കുന്ന പരിശീലനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർവയൽ: ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 26 ഗുണഭോക്താക്കൾക്കായി പഴം, പച്ചക്കറി, ചക്ക തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കുന്ന 7 ദിവസത്തെ പരിശീലനം ആരംഭിച്ചു.
വയനാട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാവ്യവസായകേന്ദ്രം മാനേജർ പി. പ്രേമരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് മാനേജർ കലാവതി, ട്രെയ്‌നർ പത്മിനി എന്നിവർ സംസാരിച്ചു. ട്രെയ്‌നിങ്ങ് കോഓർഡിനേറ്റർ പി. രാമകൃഷ്ണൻ സ്വാഗതവും എം.കെ. ബിനീഷ് നന്ദിയും പറഞ്ഞു.