കോഴിക്കോട്: അദ്ധ്യാപക മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ല കമ്മിറ്റി 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കുന്നു. ഈ മാസം പത്തിന് രാവിലെ കിഡ്സൺ കോർണറിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് സമരം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ, ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, എന്നിവർ പങ്കെടുക്കും. 11ന് രാവിലെ ഒമ്പിന് കോഴിക്കോട് എം.പി. എം.കെ. രാഘവൻ സമാപനം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യു ജില്ല പ്രസിഡന്റ് എൻ. ശ്യാംകുമാർ, സെക്രട്ടറി ടി. അശോക് കുമാർ, ട്രഷറർ ഷാജു പി.കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.കെ. പ്രവീൺ, മീഡിയ സെൽ കൺവീനർ സി. സുധീർ എന്നിവർ പങ്കെടുത്തു.