കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശബരിമല വിശ്വാസ സംരക്ഷണം സംഘടിപ്പിക്കുന്നു. നവംബർ 11 ന് 4 മണിക്ക് മുതലക്കുളത്ത് നടക്കുന്ന സംഗമത്തിൽ ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ കൺവീനർ വത്സൻ തില്ലങ്കേരി പ്രസംഗിക്കും. വിവിധ സാമുദായിക ​ സാംസ്‌കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.