വടകര: ഏറാമല സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്ക് ഡയറക്ടർമാരുടെ സിറ്റിംഗ് ഫീസും ചേർത്ത് 17ലക്ഷംരൂപ ദുരിതാശ്വാസ നിധിയിലേക്ക്കൈമാറി. ബാങ്ക് അസി . സെക്രട്ടറി എ.കെ രാജലക്ഷ്മിയിൽ നിന്ന് സഹകരണ സംഘം അസി . രജിസ്ട്രാർ എൻ. എം. ഷീജ ചെക്ക് ഏറ്റ് വാങ്ങി .ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ടി.കെ.വിനോദൻ ,എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് ഒ.മഹേഷ് കുമാർ, എൻ.മോഹനൻ, എം.കെ.വിജയൻ , വി.കെ. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു .