gusthi
തവിഞ്ഞാൽ സെന്റ് തോമസ് യു.പി. സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ ഗുസ്തി മത്സരത്തിൽ നിന്ന്

മാനന്തവാടി: ജില്ലാ സ്‌കൂൾ ഗുസ്തി മത്സരം തവിഞ്ഞാൽ സെന്റ് തോമസ് യു.പി. സ്‌കൂളിൽ നടന്നു. മത്സരം വാർഡ് മെമ്പർ ഫിലോമിന ആന്റണി ഉദ്ഘാടനം ചെയ്തു പി.ടി.എ.പ്രസിഡന്റ് ജിജി വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.വി.ജോൺ, ജെറിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 15 സ്‌ക്കൂളുകളിൽ നിന്ന് 75 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്‌.