കുറ്റ്യാടി: മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ തൊട്ടിൽപ്പാലം എസ് ഐ ആർ.സി ബിജുവിന് പാമ്പ് കടിയേറ്റു. ജില്ലാ അതിർത്തിയായ പശുക്കടവ് മേഖലയിലെ സർക്കാർവനത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് തണ്ടർ ബോൾട്ട് സംഘത്തോടൊപ്പംതിരച്ചിൽ നടത്തുമ്പോഴാണ് മുഖത്ത് പാമ്പുകടിയേറ്റത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പശുക്കടവ് വനത്തോട് ചേർന്നു നിൽക്കുന്ന കൂരാച്ചുണ്ട് വനമേഖലയിലും
തിരച്ചിൽ നടക്കുന്നുണ്ട്.