കൽപ്പറ്റ:കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോയ ആംബുലൻസ് വയനാട് ചുരത്തിൽ മറിഞ്ഞു.അഞ്ച് പേർക്ക് പരിക്കേറ്റു..ഇന്നലെരാത്രി ഏഴരയോടെ ആയിരുന്നു അപകടം.ചുരം ഇറങ്ങുമ്പോൾആറാം വളവിലാണ് അപകടം.പുൽപ്പള്ളി ചീയമ്പം ദേവാലയത്തിന്റെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ആരുടേയും നില ഗുരുതരമല്ല .ആംബുലൻസ് ഡ്രൈവർ എൽദോയ്ക്കും പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.