നാദാപുരം: കല്ലാച്ചി ടൗണ്‍ പരിസരത്തെ കെട്ടിടങ്ങള്‍ക്ക് മുകളിൽ തീ പിടിത്തം .പഞ്ചായത്ത് ഓഫീസ് റോഡിന് എതിര്‍ വശത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വ്യാഴാഴ്ച്ച രാവിലെ ആറേ കാലോടെ തീപിടിത്തം ഉണ്ടായത്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കും, കടലാസുകള്‍ക്കും തീ പിടിക്കുകയായിരുന്നു. ടൗണിലുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും നാട്ടുകാരും ഇടപെട്ട് തീ കെടുത്തിയത് മൂലം പടർന്നില്ല. വസ്ത്രക്ക ടഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുകളിലാണ് തീ പിടിത്തം ഉണ്ടായത്.
:കല്ലാച്ചി ടൗണ്‍ പരിസരത്ത് കെട്ടിടത്തിന് മുകളിലുണ്ടായണ്ടായ തീ പിടിത്തത്തില്‍ നശിച്ച വസ്തുക്കള്‍