kozhikode-mch
നവീകരണത്തിൻറെ ഭാഗമായി താല്ക്കാലികമായി പ്രവർത്തിക്കുന്ന ഫാർമസിയിൽ രോഗികളുടെ തിരക്ക്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസി ഇനി കണ്ടാൽ കൊതിക്കും.1957 ൽ മെഡിക്കൽ കോളേജ് തുടങ്ങിയ കാലം മുതൽഒരേരൂപമാണ് ഫാർമസിക്ക്. നവീകരണ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.മൊത്തം ഘടന തന്നെ മാറുകയാണ്

കാലങ്ങളായുള്ള ആശുപത്രി യിൽ നടന്നവികസന പ്രവർത്തനങ്ങൾ ഫാർമസി യിൽഎത്തിനോക്കിയിരുന്നില്ല.വലിയ വികസനമെത്താത്ത ഉദര കരൾരോഗ വിഭാഗം ഒ.പിയുടെ സമീപമാണ് ഫാർമസി പ്രവർത്തിക്കുന്നത്. രോഗികൾക്ക് സൗജന്യമായാണ് മരുന്ന് വിതരണം.ആധുനിക സൗകര്യങ്ങളോടെയാവും ഇനി ആശുപത്രി ഫാർമസിയുടെ പ്രവർത്തനം. ഇപ്പോൾ താല്ക്കാലികമായി പഴയ ഫാർമസിയുടെ മുന്നിൽ വരാന്തയിലാണ് ഫാർമസി പ്രവർത്തിക്കുന്നത്.തുടക്കത്തിൽ 310 വിധം മരുന്നുകൾ മാത്രമുണ്ടായിരുന്ന ഇവിടെയിപ്പോൾ 860 ലധികം മരുന്നുകൾ വിതരണത്തിനായുണ്ട്. 35 ലക്ഷമാണ് ഫാർമസി വികസനത്തിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. 10 ഫാർമസിസ്റ്റുകളാണ് കാഷ്വാലിറ്റി ഫാർമസിയിലും ഒ.പി ഫാർമസിയിലുംഉള്ളത്. ഇവരുടെയും ആശുപത്രി സൂപ്രണ്ടിന്റെയും നിരന്തര പ്രവർത്തന ഫലമായാണ് നവീകരണം . കൂടാതെ സ്റ്റോർ കോംപ്ലക്സിൻറെ നവീകരണം കൂടി മാസ്റ്റർ പ്ലാനിലുണ്ട്.

. പഴയ ഫർണിച്ചറുകൾ മൊത്തം മാറ്റി പുതിയതാക്കും

, നിലം ടൈൽ പാകും.

രോഗികൾക്ക് സൗകര്യങ്ങളൊരുക്കും.

ടോക്കൺ സംവിധാനം ഒരുക്കും.

ഇരിക്കാൻ പുറത്ത് കസേരകൾ.

മരുന്നുകൾ ശാസ്ത്രീയമായും വൃത്തിയായും സൂക്ഷിക്കാനുള്ള സൗകര്യം

. രോഗികൾക്ക് വ്യക്തമായ കൗൺസലിംഗ്