കോഴിക്കോട്: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ദി ഡഫിൻറെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് സ്‌റ്റേഡിയത്തിൽ നടത്തിയ ജില്ലാ ബധിര ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ഗവ. പോളിടെക്‌നിക് കോളേജിനെ എതിരില്ലാത്ത 4 ഗോളിന് തോൽപ്പിച്ച് കോഴിക്കോട് താലൂക്ക് ചാമ്പ്യന്മാരായി. ലൂസ്സേഴ്‌സ് ഫൈനലിൽ കൊയിലാണ്ടി താലൂക്ക് 2-0 ത്തിന് വടകര താലൂക്കിനെ തോൽപിച്ച് മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന സ്‌പോർടസ് കൗൺസിൽ ഓഫ് ദി ഡഫ് ചെയർമാൻ വി.കെ.തങ്കച്ചൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.