തൃക്കൈപ്പറ്റ: പുതുക്കിപ്പണിയുന്ന തൃക്കൈപ്പറ്റ കാപ്പുകുന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ ഉത്തരംവെപ്പ് ക്ഷേത്രം തന്ത്രി ഫണിധരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം സ്ഥാപതി പ്രകാശൻ ആചാരി, ശിൽപി രാജേഷ് പെരിന്തൽമണ്ണ, തറവാട് മൂപ്പൻമാരായ പനായിക്കുന്ന് വേലു,കല്ലുപുര അച്ചുതൻ,മുക്കത്ത് നാരായണൻ,ചെറുപ്പറ്റ പരശുരാമൻചെട്ടി, ഏഴാംചിറ രാഘവൻചെട്ടി, ഇടിഞ്ഞകൊല്ലി വേങ്ങച്ചോല കുന്തൻ,കേളു കുഞ്ഞിരാമൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് എ.ബി.ശശിധരൻ, സെക്രട്ടറി അനന്തഗിരി, ഖജാൻജി വിനോദ് ശശിപുരം, എ.ബി.വിനോദ് എന്നിവർ നേതൃത്വം നൽകി.