കൽപ്പറ്റ: കറൻസി നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി അപ്പച്ചൻ, കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, സി.പി വർഗ്ഗീസ്, കെ.കെ വിശ്വനാഥൻ, കെ.വി പോക്കർ ഹാജി, ഒ.വി അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.