കൽപ്പറ്റ:കൽപ്പറ്റ നഗരസഭ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ മാസച്ചന്ത ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രൻ എം.എൽ.എ ആദ്യവിൽപ്പന നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷിന് നൽകികൊണ്ട് നിർവഹിച്ചു. മൂന്ന് ദിവസം കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിന് സമീപം മാസച്ചന്ത ഉണ്ടായിരിക്കും. സി.ഡി.എസ്.ചെയർപേഴ്സൺ സഫിയ അസീസ് സ്വാഗതം പറഞ്ഞു.നഗരസഭ വൈസ്‌ചെയർമാൻ എസ്.രാധാകൃഷ്ണൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മണി,കൗൺസിലർമാരായ വി.ഹാരിസ്,അജി ബഷീർ,എൽ.യു,എൽ.എം മാനേജർ പി.നിഷ.സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ പി.ജയശ്രീ മെമ്പർ സെക്രട്ടറി കെ.സുനി എന്നിവർ സംസാരിച്ചു.