lion
കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിൽ നടത്തിയ പ്രമേഹ, ഹൃദ്രോഗ ക്യാമ്പിന്റെ ഉദ്ഘാടനത്തിൽ ലയൺസ് ക്ളബ്ബ് സെക്രട്ടറി ടി.വി.അശോക് സംസാരിക്കുന്നു

കൽപ്പറ്റ: കൽപ്പറ്റ ലയൺസ് ക്ളബ്ബ്, ഫാത്തിമ മാതാ ഹോസ്പിറ്റൽ, ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിൽ വച്ച് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രമേഹ രോഗ, ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നടത്തി. കൽപ്പറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഹോസ്പിറ്റൽ മാനേജർ സാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഞായറാഴ്ച ക്ളിനിക്കൽ കാർഡിയോളജിസ്റ്റ് റോജേഴ്സ് സെബാസ്റ്റൻ പരശോധന നടത്തി നിർദേശങ്ങൾ നൽകും.