പെരിന്തൽമണ്ണ: ദേശീയപാതയിൽ ജൂബിലി റോഡിന് സമീപം നിറുത്തിയിട്ട ഇന്നോവ കാർ പൂർണ്ണമായും കത്തിനശിച്ചു. കാർ ആക്സസറീസ് കടയ്ക്ക് മുന്നിലായിരുന്നു വാഹനം നിറുത്തിയിട്ടിരുന്നത്. ഉച്ചയ്ക്ക് കടയിലെ ജോലിക്കാർ ജുമുഅ നമസ്‌കാരത്തിന് പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അബ്ദുൽ ജലീലിന്റേതാണ് കാർ. പെരിന്തൽമണ്ണ ഫയർഫോഴ്സെത്തി തീയണച്ചു. എം.വി.ഐ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം.