കോഴിക്കോട്: കോഴിക്കോട് വിമാനത്താവളവും പി.പി.പി അടിസ്ഥാനത്തിൽ വികസിപ്പിക്കാൻ നടപടികൾ വേണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി
ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അദ്ധ്യക്ഷം വഹിച്ചു.ഹോ.സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റുമാരായ ഡോ.എ.എം.ഷെരീഫ്,പി.എ.ആസിഫ് ,ജോ.സെക്രട്ടറി ടി.പി.വാസു,ട്രഷറർ എം.കെ.നാസർ, കോഴിക്കോട് എയർപോർട്ട് സംരക്ഷണ ജനകീയ ഏകോപന സമിതി'ചെയർമാൻ ഡോ.കെ.മൊയ്തു എന്നിവർ സംസാരിച്ചു.