കോഴിക്കോട്:ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് നഗരത്തിൽ എത്തും.വൈകിട്ട് 4 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ ഒാഫീസിന് മുൻ വശത്തെ ബീച്ചിലാണ് ജാഥ എത്തുക.