കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫറോക്ക് ഡിപ്പോ നവീകരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ഫറോക്ക് ശാഖ പ്രതിഷേധിച്ചു. പ്രദേശവാസികൾ ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐ.ഓ.സി. ഡിപ്പോ നവീകരണത്തിൽ നിന്ന് പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഷൺമുഖൻ പ്രമേയം അവതരിപ്പിച്ചു.പി പ്രേമൻ, പി അശോകൻ, എം.കെ അനിൽകുമാർ, എ സുന്ദരൻ എന്നിവർ സംസാരിച്ചു.