കൊടിയത്തൂർ: കുട്ടികളെ വായനാ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ക്ലാസ് ലൈബ്രറികളൊരുക്കി സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂൾ. 27 ക്ലാസുകളിലും ക്ലാസ് ലൈബ്രറിയും പുസ്തക പ്രദർശനവും നടന്നു. മികച്ച ക്ലാസുകൾക്ക് സമ്മാനമായി പുസ്തകങ്ങൾ നൽകി.
സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ് നിർവ്വഹിച്ചു. ജില്ലാതല വിദ്യാരംഗം സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഷഫ്‌ന, ശദജാൻ ,എന്നിവരെയും കലാമേളയിലെ മികച്ച പ്രകടനത്തിന് ഒന്നാം ക്ലാസിലെ മാലിക് ദീനാറിനെയും .അജയകുമാർ ആദരിച്ചു. എൻ. രവീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാനേജർ ഇ. യാക്കൂബ് ഫൈസി, വാർഡ് മെമ്പർ സാബിറ തറമ്മൽ, പി.ടി.എ പ്രസിഡന്റ് സി.ടി. കുഞ്ഞോയി.എം, പി.ടി.എ പ്രസിഡന്റ് ഹബീബ, ഗുലാം ഹുസൈൻ, അബ്ദു ചാലിൽ എന്നിവർ സംസാരിച്ചു. പി.സി മുജീബ് റഹിമാൻ സ്വാഗതവും എ.ഫാത്തിമ നന്ദിയും പറഞ്ഞു.