മുക്കം: മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വീണ്ടും വഴിത്തിരിവ്. ഞായറാഴ്‌ച തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ 19 പേർക്കു കൂടി മത്സരിക്കാൻ ഹൈക്കോടതി അനുമതി നൽകി.നാമനിർദ്ദേശ പത്രിക നൽകിയ 78 പേരിൽ 59 പേരുടെ പത്രിക തള്ളിയവരണാധികാരിയുടെ നടപടി വ്യാഴാഴ്ച്ച കോടതി ശരിവച്ചിരുന്നു.സിംഗിൾ ബഞ്ചിന്റെ ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് വെള്ളിയാഴ്ച ഡിവിഷൻ ബഞ്ചിന്റെ വിധി. ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ഈ 19 പേരും നിലവിൽ മത്സര രംഗത്ത്ത്ത് ശേഷിക്കുന്ന 16 പേരും അടക്കം 35 പേർ മത്സരിക്കും. മൂന്നു പതിറ്റാണ്ടിലധികമായി മുക്കം ബാങ്ക് ഭരണം യുഡിഎഫ് കക്ഷികളായ മുസ് ലിം ലീഗും കോൺഗ്രസും ചേർന്നാണ് നടത്തുന്നത്. ഇത്തവണ ഇവരുടെ ഔദ്യോഗിക സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികളാണ് തള്ളിപ്പോയിരുന്നത്. അതോടെ ബാങ്ക്ഭരണം ഇവർക്ക്കൈവിട്ടു പോകുമെന്ന അവസ്ഥയായിരുന്നു.വെള്ളിയാഴ്ചത്തെ കോടതി വിധിയോടെ അതിൽ മാറ്റം വരാൻ സാദ്ധ്യതയായി.ഞായറാഴ്ച്ച നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടക്കുക.