കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ ആചാര വിശ്വാസങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് 4 ന് മുതലക്കുളം മൈതാനത്ത് ശബരിമല വിശ്വാസ സംരക്ഷണ സംഗമം നടക്കും. ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് റിട്ട. ജില്ലാ ജഡ്ജി പി.എൻ ശാന്തകുമാരി മേനോൻ അദ്ധ്യക്ഷത വഹിക്കും. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം നിർവഹിക്കും. ശബരിമല കർമ്മസമിതി സംസ്ഥാന ജനറൽ കൺവീനർ വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സമുദായിക സംഘടനാ നേതാക്കളായ സതീഷ് പാന്നൂര് (കേരള സാംബവർ സൊസൈറ്റി), സുനിൽകുമാർ പുത്തൂർമഠം, പി.ടി. റിലേഷ്‌കുമാർ (തിയ്യമഹാസഭ), രാമദാസ് വേങ്ങേരി (സാധുജന പരിഷത്ത്), കെ.വി. ശിവൻ (ചക്ക്‌ലിയ മഹാസഭ), കെ. രജനീകാന്ത് (വണിക വൈശ്യ സംഘം), സി. എസ് നായർ (മുന്നാക്ക സമുദായ സംരക്ഷണ മുന്നണി). ആനന്ദൻ (യാദവ സേവാ സമിതി), അശോകൻ (തട്ടാൻസർവീസ് സൊസൈറ്റി), ബേപ്പൂർ മുരളീധര പണിക്കർ (പണിക്കർ സർവീസ് സൊസൈറ്റി), ഗോവിന്ദൻ (പട്ടികജാതിപട്ടിക വർഗ്ഗ ഐക്യവേദി), മധു അരീക്കര (യോഗക്ഷേമസഭ), കെ. പി. രാധാകൃഷ്ണൻ(കേരള വിശ്വകർമ്മ മംഹാസഭ), രാജൻ കളക്കുന്ന് (ഭാരതീയ പട്ടിക ജനസമാജം), കെ. എസ്. പ്രവീൺ(ഖാജിലു ബലിജ നായിഡു). ബാലകൃഷ്ണൻ (കുടുംബി സേവാ സംഘം), പരമേശ്വരൻ (അഖില കേരള ബ്രാഹ്മണ ഫെഡറേഷൻ), മനോജ് (വാണിയ സമുദായ സമിതി), വിവേകാനന്ദൻ (ധീവരസഭ), അരുൺദാസ് (അരയസമാജ ഏകോപനസമിതി), പ്രഭാകർ കമ്മത്ത് (സംയുക്ത ഗൗഡ സാരസ്വത സഭ), ശ്രീനിവാസൻ (വാര്യർ സമാജം).ടി.എൻ ഗോപാലൻ (കരിമ്പാല സമുദായ ക്ഷേമ സമിതി), സുധീർ നമ്പീശൻ (ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം), ടി.എ. രാജൻ (കേരള വേലൻ സമുദായം), അജിത്കുമാർ (കുംഭാര സമുദായ സഭ), ബിജു ശ്രീനിവാസ് (ആര്യവൈശ്യ സമാജം), മാട്ടാങ്ങോട്ട് പ്രകാശൻ( അയ്യപ്പ സേവാ സംഘം), എൻ.വി. പ്രമോദ് (പത്മശാലിയ സംഘം) എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വാഹനപാർക്കിംഗിനുള്ള സൗകര്യം
മാവൂർ, കുന്ദമംഗലം, താമരശ്ശേരി, ചേവായൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സ്‌റ്റേഡിയം ജംഗ്ഷനിൽ ആളുകളെ ഇറക്കി ബീച്ചിൽ പാർക്ക് ചെയ്യണം. വടകര, കൊയിലാണ്ടി, ബാലുശ്ശേരി, കാരപ്പറമ്പ്, പാറോപ്പടി, വെള്ളയിൽ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സി. എച്ച് ഓവർ ബ്രിഡ്ജിനു സമീപം ആളുകളെ ഇറക്കി ബീച്ചിൽ പാർക്ക് ചെയ്യണം. രാമനാട്ടുകര, ബേപ്പൂർ, ചാലപ്പുറം, പന്തീരാങ്കാവ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ആനിഹാൾ റോഡിൽ ആളുകളെ ഇറക്കി ബീച്ചിൽ പാർക്ക് ചെയ്യണം.