കോഴിക്കോട് : അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് ഗതാഗതമന്ത്രി എ. കെ ശശിന്ദ്രൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം എൺപത്തിരണ്ടാം വാർഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്ധകാരത്തിന്റെ കുത്തൊലിപ്പിൽ ഒഴുക്കിൽപ്പെട്ട ജനങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരണം. അത് നമ്മുടെ സാംസ്‌കാരിക പ്രവർത്തനത്തിന്റെ ഭാഗമാണ്. -അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും വടകര എം. എൽ. എ യുമായ സി. കെ. നാണുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി. കെ. സി മമ്മദ്കോയ എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി.പി.ഐ ജില്ലാ സെക്രട്ടറി ടി. വി ബാലൻ, കോൺഗ്രസ് (എസ് ) ജില്ലാ ജനറൽ സെക്രട്ടറി സി. പി ഹമീദ്, കേരളകോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി. വി നവീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.